ഡി സി സി ഓഫീസ് അക്രമിച്ച അഞ്ച് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ
NewsKeralaPoliticsCrime

ഡി സി സി ഓഫീസ് അക്രമിച്ച അഞ്ച് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

കോട്ടയം: എ കെ ജി സെന്റർ അക്രമത്തിന് പിന്നാലെ കോട്ടയം ഡി സി സി ഓഫീസിന് കല്ലെറിഞ്ഞ സംഭവത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ജോയിന്‍റ് സെക്രട്ടറി കെ. മിഥുൻ, കമ്മറ്റിയംഗം വിഷ്ണു ഗോപാൽ, വിഷ്ണു രാജേന്ദ്രൻ, അരുൺകുമാർ എന്നിവരാണ് അറസ്റ്റിലായത്.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഡി വൈ എഫ് ഐ പ്രവർത്തകർക് എതിരെ കേസ് എടുത്തിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.ക​ല്ലേ​റി​ൽ ഓ​ഫീ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ഡി​.സി.​സി ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെന്നായിരുന്നു കോ​ണ്‍ഗ്ര​സിന്റെ ആരോപണം.

Related Articles

Post Your Comments

Back to top button