മുംബൈ: ഇന്ത്യയില്‍ ഫൈവ് ജിയുടെ വിവിധ ഉപയോഗ സാധ്യകള്ക്കായി എയര്‍ടെലും ഗൂഗിളും കൈകോര്‍ക്കുന്നു. ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന് ഫണ്ടിന്റെ ഭാഗമായാണ് 100 കോടി രൂപ ഗൂഗിള്‍ എയര്‍ടെല്ലില്‍ നിക്ഷേപിക്കുന്നത്.
വിവിധ മേഖലകളില്‍ ദീര്‍ഘ കാലത്തേക്കുള്ള പരസ്പര സഹകരണത്തിന്റെ തുടക്കമാണിത്. ഒപ്പം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലൗഡ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു. 700 കോടി ഡോളറിന്റെ നിക്ഷേപത്തിന് പകരമായി 1.28 ശതമാനം ഓഹരി പങ്കാളിത്തം എയര്‍ടെല്‍ ഗൂഗിളിന് നല്‍കും.
ബാക്കിയുള്ള 300 കോടി ഡോളര്‍ മറ്റ് കരാറുകളുമായി ബന്ധപ്പെടുള്ളതാണ്. ഇന്ത്യക്കാര്‍ക്കിടയില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണിന് പ്രചാരം വര്‍ധിപ്പിക്കാനുള്ള പരിപാടികളും ഈ കരാറുകളുടെ ഭാഗമാണ്. കുറഞ്ഞ നിരക്കിലുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഇരു കമ്പനികളും ചേര്‍ന്ന് വിവിധ സ്മാര്‍ട്ഫോണ്‍ നിര്‍മാണ കമ്പനികളുടെ പിന്തുണയോടെ ഇന്തക്കാരിലെത്തിക്കും.
Post Your Comments