18-കാരനെ തട്ടിക്കൊണ്ട് പോയി; അഞ്ച് പേര്‍ പിടിയില്‍
KeralaNewsCrime

18-കാരനെ തട്ടിക്കൊണ്ട് പോയി; അഞ്ച് പേര്‍ പിടിയില്‍

കൊച്ചി: 18-കാരനെ തട്ടിക്കൊണ്ട് പോയ കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. കൊച്ചി സ്വദേശിയായ ആന്റണി ജോസഫ്, കാട്ടാക്കട സ്വദേശി ബിവിന്‍, വൈറ്റില സ്വദേശി ഷാജന്‍, 17 വയസുള്ള രണ്ട് വിദ്യാര്‍ഥികള്‍ എന്നിവരാണ് പിടിയിലായത്. പ്രതികളെ ഹില്‍പാലസ് പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രതികള്‍ എറണാകുളം സ്വദേശിയായ അഭിജിത്തിനെ വടിവാളു കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയത്. ലഹരിസംഘത്തില്‍ നിന്ന് വിട്ട് പോയതിന്റെ വൈരാഗ്യത്തിലാണ് 18-കാരനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയത്. തൃപ്പൂണിത്തുറയില്‍ നിന്നാണ് പോലീസ് അഭിജിത്തിനെ കണ്ടെത്തിയത്.

Related Articles

Post Your Comments

Back to top button