തിരുവനന്തപുരത്ത് കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം.

തിരുവനന്തപുരം /തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് കാറും മീൻ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് മരിച്ചു. കൊല്ലം ചിറക്കര സ്വദേശികൾ ആണ് മരണപ്പെട്ടത്. രാത്രി 10.30ന് കല്ലമ്പലം തോട്ടക്കാട് വച്ചായിരുന്നു അപകടം.
കൊല്ലം നിന്നു വരുകയായിരുന്ന കാറും തിരുവനന്തപുരത്തു നിന്നു വന്ന മീൻ ലോറിയും കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിക്കുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് പേർ സംഭവസ്ഥലത്തും മൂന്നു പേർ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്.
കാറിന്‍റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ട് പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലും രണ്ട് പേരുടേത് ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിലുമാണുള്ളത്.