
നല്ല ഭക്ഷണത്തിനായി പണം ചെലവഴിക്കാന്‍ നമുക്ക് മടിയില്ല. പക്ഷേ രുചിച്ചു നോക്കാന്‍ തന്നെ ലക്ഷങ്ങള്‍ വിലയായി നല്‍കേണ്ടുന്ന ഭക്ഷണം നമ്മള്‍ വാങ്ങാന്‍ തയ്യാറാകുമോ? എന്നാല്‍ അങ്ങിനെ ചില വിഭവങ്ങളുണ്ട്. അതിലൊന്നാണ് അല്‍മസ് കാവിയര്‍. ഇറാനാണ് ഈ അത്യപൂര്‍വ ഭക്ഷ്യ വിഭവത്തിന്റെ ജന്മദേശം.
ഒരു തരത്തിലുള്ള മീന്‍മുട്ടകയാണ് കാവിയര്‍ എന്നറിയപ്പെടുന്നത്. ഇതിലെ ഏറ്റവും ശ്രേഷ്ഠമായതാണ് അല്‍മസ് കാവിയര്‍. ഇത് കഴിക്കുന്നവരുടെ ആരോഗ്യം പുഷ്ടിപ്പെടുന്നതിന് സമാനതകളില്ലത്രെ. എന്നാല്‍ 25 ലക്ഷം രൂപ മുടക്കണമെന്നു മാത്രം. അത്യപൂര്‍വമായേ ഇത് ഭക്ഷ്യശാലകളില്‍ ലഭ്യമാകാറുള്ളൂ. .
പണ്ട് രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും തീന്‍മേശയില്‍ ഇതുണ്ടായിരുന്നത്രേ. ആരോഗ്യവാന്മാരായി ഇരിക്കാന്‍ അത്യുത്തമമായതുകൊണ്ടുതന്നെ അവര്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ ഭക്ഷണമായിരുന്നു ഇത്. പൊതുവെ നാലുതരം മത്സ്യങ്ങളുടെ മുട്ടകള്‍ മാത്രമാണ് കേവിയാര്‍ എന്ന് വിളിക്കപ്പെടുന്നതെങ്കിലും ഇതില്‍ തന്നെ ബെലുഗ എന്ന ഇനം മത്സ്യത്തിന്റെ കേവിയാര്‍ ആണ് വിപണിയില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ളതും വളരെ അപൂര്‍വ്വമായി കിട്ടപ്പെടുന്നതും. ഈ ബെലുഗ ഏറ്റവും കൂടുതലുണ്ടാവുന്നത് ഇറാനിയന്‍ തീരങ്ങളിലാണ്.

ബെലുഗ യെ കൂടാതെ, സെ്റ്റര്‍ലറ്റ്, ഒസ്സട്‌റ, സെവ്‌റുഗ എന്നീ ഇനം സ്റ്റര്‍ഗ്യോന്‍ മത്സ്യങ്ങള്‍ മാത്രമാണ് കേവിയാര്‍ നമുക്ക് നല്‍കുന്നത്. ഇറാനിനെ കൂടാതെ ഖസാക്കിസ്ഥാന്‍, റഷ്യ, തുര്‍ക്കെമിസ്ഥാന്‍, അസര്‍ബൈജാന്‍ രാജ്യങ്ങളിലെ കാസ്പിയാന്‍ തീരങ്ങളിലും ഈ മത്സ്യം കാണപ്പെടുന്നുണ്ട്. നമ്മുടെ കുരുമുളക് കുല പോലെ കാണപ്പെടുന്ന കേവിയാര്‍ മുട്ടകള്‍ അത്യന്തം രുചികരവും പോഷകമൂല്യമുള്ളതുമാണ്. മുട്ടകള്‍ പച്ചയോടെയും ശുദ്ധീകരിച്ച് വേവിച്ച ശേഷവും കഴിക്കാറുണ്ട്. ഇരുണ്ട നിറത്തിലുള്ള മുട്ടയേക്കാള്‍ ഇളം നിറത്തിലും അല്‍പം വലിപ്പ കൂടുതലുള്ള കേവിയാറിന്ന് ആണ് വിപണിയില്‍ കൂടുതല്‍ ഡിമാന്റ്. ഒമേഗ3 കൊണ്ട് സന്പുഷ്ടമായ കേവിയാറില്‍ വിറ്റമിന്‍ എ, ബി12, ഇ, കാത്സ്യവും സെലെനിയവും ഇരുമ്ബും അടങ്ങിയിരിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും കരുത്തിന്ന് പുറമേ ശരീരത്തിന്ന് ഉന്മേഷവും ഓജസ്സും പകരുമെന്ന് കരുതപ്പെടുന്നു.
ലോകത്തെ മുന്തിയ ഹോട്ടലുകളിലും ആഡമ്പര കപ്പലുകളിലെയുമൊക്കെ പ്രധാന വിഭവങ്ങളില്‍ ഒന്നാണിത്.
കോടീശ്വന്മാര്‍ക്ക് മാത്രം കഴിക്കാന്‍ സാധിക്കുന്ന മറ്റൊരു വിഭവമാണ് അയം സെമാനി ബ്ലാക്ക് ചിക്കന്‍. ഇന്തോനേഷ്യയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ഇതിന്റെ രക്തം ഒഴികെ, തൂവലുകള്‍ മുതല്‍ മാംസം വരെ നാവും അവയവങ്ങളും ഉള്‍പ്പെടെ എല്ലാം തികച്ചും കറുത്തതാണ്. വളരെ അപൂര്‍വമായ ഈ ഇനം കോഴിക്ക് ഒരു ജോഡിക്ക് 5000 ഡോളര്‍ അതായത് 3.7 ലക്ഷം രൂപ വരെയാണ് വില.ആഢംബര ഭക്ഷ്യ വിഭവങ്ങളിലെ മറ്റൊരു താരമണ് മാറ്റ്‌സുടേക്ക് കൂണ്‍ – ജപ്പാനിലെ താംബ മേഖലയില്‍ വളരുന്ന ഏറ്റവും ചെലവേറിയ കൂണുകളില്‍ ഒന്നാണിത്. ഇത് ജാപ്പനീസ് പാചകരീതിയില്‍ ഉള്‍പ്പെടുന്ന ഒരു വിഭവമാണ്. കണ്ടെത്താന്‍ പ്രയാസമുള്ള ഈ ഇനത്തിന് ഇപ്പോള്‍ ഒരു പൗണ്ടിന് (1 പൗണ്ട് = 1.36 കിലോ) ഏകദേശം 1,000 മുതല്‍ 2,000 വരെ അതായത് 75,000 മുതല്‍ 1.5 ലക്ഷം രൂപ വരെ വിലയുണ്ട്.
Post Your Comments