തിരുപ്പൂരിലെ ശിശുഭവനില്‍ ഭക്ഷ്യവിഷബാധ: മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം
NewsNational

തിരുപ്പൂരിലെ ശിശുഭവനില്‍ ഭക്ഷ്യവിഷബാധ: മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ശിശുഭവനിലെ മൂന്ന് കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചു. എട്ടിനും 13നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച കുട്ടികല്‍. 11 കുട്ടികള്‍ മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ ഛര്‍ദിക്കുകയായിരന്നു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതോടെ അവരുടെ ആരോഗ്യനില വളരെ മോശമായി. ചില കുട്ടികള്‍ ബോധരഹിതരാവുകയും ചെയ്തു. രസം, ചോറ്, ലഡ്ഡു എന്നിവയായിരന്നു ബുധനാഴ്ച അത്താഴത്തിന് കുട്ടികള്‍ കഴിച്ചത്. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും തിരുപ്പൂര്‍ ജില്ല കലക്ടര്‍ എസ്. വിനീത് പറഞ്ഞു.

Related Articles

Post Your Comments

Back to top button