കോളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
Life StyleHealth

കോളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

തിരിക്കേറിയ ജീവിത സാഹചര്യമുണ്ടായതോടെ പലരും നേരിടുന്ന പ്രശ്‌നമാണ് കോളസ്‌ട്രോള്‍. വ്യായാമക്കുറവും കടുത്ത സമ്മര്‍ദം മൂലം പലരും ഇതേ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. അത് പോലെ തന്നെ ഭക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ശരിരത്തില്‍ കോളസ്‌ട്രോള്‍ അളവ് അധികമായാല്‍ അത് രക്ത ധമനികളിള്‍ അടിയുകയും ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും.

എന്നാല്‍ കൃത്യമായ ഭക്ഷണ ക്രമീകരണത്തോടെ കോളസ്‌ട്രോള്‍ നിയന്ത്രിക്കാനും ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്.

ബീന്‍സ്
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. അതിനാല്‍ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ഓട്‌സ്
ഓട്‌സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഓട്‌സ് കഴിക്കുന്നത് ശീലമാക്കിയാല്‍ ചീത്ത കൊളസ്‌ട്രോളില്‍ 12-24 ശതമാനം കുറവ് വരുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ പതിവായി ഓട്‌സ് കഴിക്കുന്നത് നല്ലതാണ്.

മത്സ്യം
മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സാല്‍മണ്‍, മത്തി, അയല പോലെയുള്ള മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ചീര
ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ് ചീര. വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

വെണ്ടയ്ക്ക
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്ക. കലോറി കുറവും. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഇവ.

നട്‌സ്
നട്‌സുകള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സുകള്‍ സഹായിക്കുന്നു. ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട് അങ്ങനെ എല്ലാവിധത്തിലെ നട്‌സും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതാണ്. ദിവസവും ഒരുപിടി നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു.

ഓറഞ്ച്
ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകരമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോള്‍ മാറ്റി പകരം നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഓറഞ്ച് ജ്യൂസിലുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Related Articles

Post Your Comments

Back to top button