Editor's ChoiceKerala NewsLatest NewsNationalNewsSportsWorld

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു.

ബ്യൂണഴ്സ് അയേഴ്സ്/ ഫുട്ബോൾ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അർജന്‍റീനിയൻ മാധ്യമങ്ങളാണ് മരണ വിവരം ആദ്യം പുറത്ത് വിടുന്നത്. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊ ടുത്ത നായകനായിരുന്നു മറഡോണ. വിഷാദ രോഗത്തിന്‍റെ ലക്ഷണ ങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാൻ തയാറാകുന്നില്ലായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അർജന്‍റീനയിലെ ബ്യൂണസ് ഐറിസിൽ നിന്ന് 40 കിലോ മീറ്റർ അകലെ യുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് അദ്ദേഹത്തെ പ്രവേശി പ്പിച്ചിരുന്നത്. ഒക്‌ടോബർ 30 നായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനം. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംപസ്) ഉണ്ടായിരുന്നു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button