ലോകകപ്പില്‍ സെക്‌സിന് വിലക്ക്; ഇക്കുറി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആര്‍മാദിക്കാനാകില്ല!
NewsSports

ലോകകപ്പില്‍ സെക്‌സിന് വിലക്ക്; ഇക്കുറി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആര്‍മാദിക്കാനാകില്ല!

ഈ വര്‍ഷത്തെ ലോകകപ്പില്‍ ഒരു രാത്രിമാത്രം നീളുന്ന സെക്‌സ് റിഷേനുകള്‍ക്ക് മുതിര്‍ന്നാല്‍ ഏഴുവര്‍ഷം അഴിക്കുള്ളിലാകുമെന്ന് ആര്‍മാദിക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നറിയിപ്പ്. ഒരുമിച്ചുള്ള മദ്യപാനത്തിന് നവംബറില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഔദ്യോഗികമായി വിലക്കുണ്ട്. ഇതില്‍ ആര്‍ക്കും ഇളവില്ലെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കി. ‘ഭാര്യയും ഭര്‍ത്താവും ഒന്നിച്ചല്ല വരുന്നതെങ്കില്‍ പട്ടികയില്‍നിന്ന് സെക്‌സ് ഏറെ ദൂരത്താണ്. ഒരു രാത്രിയിലേക്ക് മാത്രമായുള്ള സെക്‌സ് ഈ ടൂര്‍ണമെന്റില്‍ ഉറപ്പായും ഉണ്ടാകില്ല’. – ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘പാര്‍ട്ടി ആഘോഷങ്ങളുണ്ടാകില്ല. അഴിക്കുള്ളിലാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ എല്ലാവരും അവരവരുടെ തല നോക്കണം. ഈ കൊല്ലത്തെ ലോകകപ്പില്‍ സെക്‌സിന് ആദ്യമായി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആരാധകര്‍ തയ്യാറെടുക്കേണ്ടതുണ്ട്.’. വിവാഹേതര ലൈംഗികബന്ധവും സ്വവര്‍ഗരതിയും ഖത്തറില്‍ നിയമവിരുദ്ധമാണ്. ഇവയ്ക്ക് ഏഴുവര്‍ഷം വരെ തടവാണ് ശിക്ഷ. ‘ടൂര്‍ണമെന്റിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു’വെന്ന് ഫിഫ പറയുന്നു. പക്ഷെ അങ്ങനെയല്ലെന്ന ആശങ്ക കൂടുകയാണ്.

ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതില്‍നിന്നും പങ്കിടുന്നതില്‍നിന്നും തമ്മില്‍ ബന്ധമില്ലാത്ത ആളുകളെ വിലക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കളിക്കുശേഷം പലയിടത്തും സാധാരണയായി നടക്കാറുള്ള മദ്യപാനവും പാര്‍ട്ടി സംസ്‌കാരവും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് ദി ഇന്‍സൈഡര്‍ കൂട്ടിച്ചേര്‍ത്തു. ‘പിടിക്കപ്പെട്ടാല്‍ വളരെ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും. ആരാധാകരെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം ടൂര്‍ണമെന്റാകുമെന്ന വികാരം നിലനില്‍ക്കുന്നു’.

Related Articles

Post Your Comments

Back to top button