പാദരക്ഷകള്‍ ഏറ്റവും അപകടകരമായ കണ്ടു പിടുത്തം
NewsKerala

പാദരക്ഷകള്‍ ഏറ്റവും അപകടകരമായ കണ്ടു പിടുത്തം

മനുഷ്യര്‍ പാദരക്ഷകള്‍ ധരിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഫാഷന്റെയും ആരോഗ്യത്തിന്റെയും ഭാഗമായാണ് നമ്മളില്‍ പലരും പാദരക്ഷകളണിയുന്നത്. അതിനാല്‍ തന്നെ നിരവധി രൂപങ്ങളിലും ഭാവങ്ങളിലുമാണ് കാലാകാലങ്ങളിലായി പാദരക്ഷകള്‍ വിപണിയിലെത്തുന്നത്. പഴയകാലത്തെ മെതിയടിയില്‍ തുടങ്ങി ഇന്ന് വൈവിധ്യമാര്‍ന്ന പാദരക്ഷകള്‍ വിപണിയിലുണ്ട്.

എന്നാല്‍ പാദരക്ഷകള്‍ ലോകത്തിലെ ഏറ്റവും അപകടകരമായ കണ്ടുപിടുത്തമാണെന്ന് ഇന്ന് ഗവേഷകര്‍ പറയുന്നു. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അപകടകരമായ കണ്ടുപിടുത്തമേതെന്ന ചോദ്യത്തിന് ഈവര്‍ഷം ഗവേഷകര്‍ നല്‍കിയ ഉത്തരമാണിത്.

ആണവായുധങ്ങള്‍, കൃത്രിമബുദ്ധി, ആണവ നിലയങ്ങള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍ മുതല്‍ സിഗരറ്റ് വരെയുള്ള ഉത്തരങ്ങള്‍ നമുക്ക് പറയാന്‍ തോന്നുമെങ്കിലും ഗവേഷകര്‍ നമ്മുടെ ചെരിപ്പിനെയാണ് അപകടകാരിയായി കാണുന്നത്.

എന്തുകൊണ്ടാണ് പാദരക്ഷകള്‍ ഏറ്റവും അപകടകരമാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നതെന്നു നമുക്ക് നോക്കാം. ചെരിപ്പ് ധരിക്കാതെ നമ്മള്‍ ഭൂമിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ആരോഗ്യത്തിനുതകുന്ന നിരവധി ഗുണങ്ങള്‍ നമുക്ക് ലഭ്യമാകുന്നുണ്ട്. പാദരക്ഷകള്‍ ധരിക്കാതെ ഭൂമിയുമായി നമ്മള്‍ സമ്പര്‍ക്കത്തില്‍ നടക്കുമ്പോള്‍ ഭൗമോപരിതലത്തില്‍ നിന്ന് ഇലക്ട്രോണുകള്‍ കൈമാറ്റം ചെയ്യപ്പെടുകയും ശരീരത്തിന്റെ വോള്‍ട്ടേജ് എര്‍ത്ത് പൊട്ടന്‍ഷ്യല്‍ ആയി നിലനിര്‍ത്തുകയും ചെയ്യും. നിരവധിയായ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ എര്‍ത്ത് പൊട്ടന്‍ഷ്യലിലൂടെ സാധ്യമാകും.
ഭൂമിയില്‍ നിന്ന് ഇലക്ട്രോണുകള്‍ ശരീരത്തില്‍ എത്തുന്നതോടെ നിരവധി രോഗങ്ങളില്‍ നിന്നുള്ള മുക്തി സാധ്യമാകുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ആദിമ മനുഷ്യര്‍ക്ക് ഇക്കാലത്തുള്ള വിവിധ രോഗങ്ങള്‍ ബാധിക്കാതിരുന്നതിന്റെ കാരണവും അവര്‍ പാദരക്ഷകള്‍ ധരിക്കാത്തതുകൊണ്ടായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. നമ്മുടെ സംരക്ഷണത്തിനായി എല്ലാം തരുന്ന ഭൂമിയില്‍ നിന്ന് ശരീരത്തെ ഒറ്റപ്പെടുത്തി അഥവാ വേര്‍പെടുത്തി പലപല രോഗങ്ങള്‍ക്ക് അടിമയാക്കുന്നത് പാദരക്ഷകളുടെ ഉപയോഗം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് അത് ലോകത്തിലെ ഏറ്റവും അപകടകരമായ കണ്ടുപിടുത്തമായി മാറുന്നത്.

എന്താണ് എര്‍ത്തിംഗ് എന്ന ചോദ്യം സ്വാഭാവികമാണ്. ഭൂമിയുമായി നേരിട്ടുള്ള ചര്‍മ്മസമ്പര്‍ക്കം എന്നതാണ് എര്‍ത്തിംഗിലൂടെ വിശദമാക്കുന്നത്. ഭൂമി നമ്മുടെ ഊഹത്തിനുമപ്പുറമുള്ള ഒരു ഭീമന്‍ ബാറ്ററിയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയുടെ വൈദ്യുതോര്‍ജ്ജം നമ്മുടെ ശാരീരിക വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.

എര്‍ത്തിംഗ് ശരീരത്തിന്റെ വൈദ്യുത സര്‍ക്യൂട്ട് സംരക്ഷിക്കുന്നു. അതിനാല്‍ നഗ്‌നപാദനായി പുറത്ത് നടക്കുന്നതാണ് ഉത്തമം. വീട്ടിലെ വളര്‍ത്തുമൃഗങ്ങളും മറ്റ് ജീവജാലങ്ങളും കാലില്‍ ഷൂസോ ചെരിപ്പോ ധരിക്കാതെയാണ് സഞ്ചരിക്കുന്നതെന്നോര്‍ക്കണം. മനുഷ്യശരീരത്തിലെയും ഭൂമിയിലെയും വോള്‍ട്ടേജ് സന്തുലിതമാക്കുന്നതിന് എര്‍ത്തിംഗ് ഉപകരിക്കും.

കൂടാതെ ഉറക്കത്തിന്റെ ഗുണനിലവാരം, രോഗപ്രതിരോധശേഷി, മാനസികാവസ്ഥ തുടങ്ങിയവ എര്‍ത്തിംഗ് കൊണ്ട് മെച്ചപ്പെടുന്നുവെന്നാണ് ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ ഗവേഷകര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഭൂമിയുമായി സമ്പര്‍ക്കം പുലര്‍ത്താത്തവരുടെ ശരീരം ദുര്‍ബ്ബലമാകുമെന്ന് മാത്രമല്ല, അവര്‍ക്ക് നടുവേദന, തലവേദന, ആര്‍ത്രൈറ്റിസ്, അല്‍ഷിമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത ഏറെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

നഗ്‌നപാദരായി മണലിലോ ചെളിയിലോ പുല്ലിലോ കൂടിയുള്ള നടത്തം, തടാകത്തിലോ നദിയിലോ സമുദ്രത്തിലോ നീന്തുക തുടങ്ങിയവ നമുക്കോരുത്തര്‍ക്കും ദീര്‍ഘായുസും ആയുരാരോഗ്യവും സമ്മാനിക്കും. പഴമക്കാരില്‍ പലരും നൂറുവയസും അതിലേറെയും ജീവിച്ചവരാണ്. ഇതില്‍ ഭൂരിഭാഗം കാലവും ആരോഗ്യത്തോടെ ഇരുന്നവരുമാണ് ഏറെയും. എന്നാല്‍ ഇന്ന് ശരാശരി ആയുര്‍ ദൈര്‍ഘ്യം കുറഞ്ഞു എന്നുമാത്രമല്ല, ഒട്ടേറെ പേരും നിത്യരോഗികളുമാണ്. അതില്‍ മുഖ്യമായ ഒന്നാണ് പാദരക്ഷകളുടെ ഉപയോഗമാണ്. മോശമായ ആഹാര ശീലങ്ങളും മറ്റും മനുഷ്യനെ രോഗിയാക്കുന്നുണ്ടെങ്കിലും നഗ്‌നപാദരായി നിത്യവും ഏറെ നേരം നടക്കുകയാണെങ്കില്‍ മാറ്റം സ്വയം അനുഭവിച്ചറിയാന്‍ സാധിക്കും.

Related Articles

Post Your Comments

Back to top button