
തൃശ്ശൂര്‍ ജില്ലയില്‍ നടന്ന ഓള്‍ കേരള കിഡ്‌സ് അത്ല്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ വെളിയമ്പ്ര എല്‍.പി സ്‌കൂളിലെ മത്സര വിദ്യാര്‍ഥികളെ പേരമരച്ചോട് സൗഹൃദ കൂട്ടായ്മ അനുമോദിച്ചു. കൂടാതെ നേട്ടം കൈവരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പരിശീലനവും പ്രോത്സാഹനവും നല്‍കിയ സന്ദീപ് മാസ്റ്ററെയും ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദു ടീച്ചര്‍ അനുമോദിക്കുകയും പേരമരച്ചോട് അംഗങ്ങളായ അരുണ്‍, നിവേദ്,ഷിനോജ്, അനില്‍കുമാര്‍, പ്രകാശന്‍, നിഖില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ അധ്യാപകന്‍ ഷിനോജ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Post Your Comments