രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന പോസ്റ്റുകൾക്കും,ചർച്ചകൾക്കും ഫേസ് ബുക്കിന്റെ പൂട്ട്.

വാഷിംഗ്ടൺ / ന്യൂസ്ഫീഡിൽ നിന്ന് രാഷ്ട്രീയ പോസ്റ്റുകൾ കുറക്കാനൊരുങ്ങുകയാണ് ഫേസ് ബുക്ക്. രാഷ്ട്രീയ അതിപ്രസരണകരമായതും, രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്നതുമായ പോസ്റ്റുകളും, ചർച്ചകളും ഫേസ് ബുക്ക് ഇതിന്റെ ഭാഗമായി നിയന്ത്രിക്കും. ഇതിനായി അൽഗോരിതത്തിൽ മാറ്റം വരുത്തും.
ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേഷനുകൾ കുറക്കാനും ഫേസ് ബുക്ക് തീരുമാനിച്ചിരിക്കുകയാണ്.ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ പരമായ പോസ്റ്റുകളുടെയും മറ്റും റീച്ച് കുറയ്ക്കുന്നതെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.ഗ്രൂപ്പ് സജഷനുകളില്‍ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കുമെന്നും രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുമെന്നും സുക്കര്‍ ബെര്‍ഗ് പറഞ്ഞിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപിനും ചില അനുയായികൾക്കുമെതിരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലോകവ്യാപകമായി നടപ്പാക്കുമെന്നാണ് മാർക്ക് സക്കർബർഗ് അറിയിചിരിക്കുന്നത്. ചുരുക്കത്തിൽ ഫേസ്ബുക്കിൽ ഇനി രാഷ്ട്രീയ പോർ വിളികൾക്കും, രാഷ്ട്രീയ ഭിന്നത ജനിപ്പിക്കുന്ന പോസ്റ്റുകൾക്ക് ഒക്കെ പൂട്ട് ഇടുകയാണ്. അത്തരം പോസ്റ്റുകൾ ഒഴിവാക്കപെടുന്നതിനൊപ്പം, പ്രൊഫൈലുകളും, പേജുകളും ഒഴിവാക്കപ്പെടും.