CrimeKerala NewsLatest NewsNews

വാളയാര്‍ കേസില്‍ വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു: പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാര്‍ കേസില്‍ വ്യാജമൊഴി നല്‍കാന്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ. സോജന്‍ നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടികളുടെ അമ്മ. ഈ വിവരം അറിയിച്ചിട്ടും സിബിഐ ഉദ്യോഗസ്ഥര്‍ അത് മുഖവിലയ്ക്കെടുത്തില്ലെന്നും അവര്‍ പറഞ്ഞു. മൂത്ത പെണ്‍കുട്ടി മരിച്ച് അഞ്ചാം ചരമവാര്‍ഷിക ദിനത്തിലാണ് കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍. രണ്ട് പ്രതികള്‍ പീഡിപ്പിക്കുന്നത് കണ്ടു എന്ന വ്യാജമൊഴി നല്‍കാന്‍ ഡിവൈഎസ്പിയായിരുന്ന സോജന്‍ നിര്‍ബന്ധിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ അമ്മ പറയുന്നത്.

നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരനാണ് സമര സമിതിയുടെ തീരുമാനം. മാതാപിതാക്കളുടെ നുണ പരിശോധന നടത്തണമെന്നും സമരക്കാര്‍ ആവശ്യപെട്ടു. 2017 ജനുവരി 13നാണ് ആദ്യ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തു എന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന വാദം സിബിഐ തള്ളിയത്. എന്നാല്‍ ഇളയ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം.

Related Articles

Back to top button