ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി
NewsKeralaCrime

ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ബാഗിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് വിദേശ കറന്‍സി കണ്ടെത്തിയത്. 90 ലക്ഷം രൂപയുടെ സൗദി റിയാലാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേയ്ക്ക് പോകാനെത്തിയ മുവാറ്റുപുഴ സ്വദേശി തോപ്പില്‍ യൂസഫാണ് പിടിയിലായത്.

500 റിയാലിന്റെ 800 നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്. സിയാല്‍ സെക്യുരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കറന്‍സികള്‍ കണ്ടെടുത്തത്. തുടര്‍ന്ന് കസ്റ്റംസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

Related Articles

Post Your Comments

Back to top button