തീവ്രവാദ വിഷയത്തില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍
NewsNational

തീവ്രവാദ വിഷയത്തില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

വഡോദര: തീവ്രവാദ വിഷയത്തില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ അയല്‍രാജ്യം ചെയ്യുന്നതുപോലെ മറ്റ് ഒരു രാജ്യവും ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നില്ലെന്ന് ജയശങ്കര്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചു. ‘ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം’ എന്ന വിഷയത്തില്‍ വഡോദരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇനി ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ ഐടിയില്‍ മേഖലയില്‍ വിദഗ്ദ്ധരായിരിക്കുന്നതുപോലെ നമ്മുടെ അയല്‍ക്കാര്‍ അന്താരാഷ്ട്ര ഭീകരവാദത്തില്‍ വിദഗ്ദ്ധരാണെന്നും വര്‍ഷങ്ങളായി ഇത് തുടരുകയുമാണ്. ഇന്നും ഞങ്ങള്‍ക്കെതിരെ തീവ്രവാദ ഭീഷണി ഉയര്‍ത്തുന്നു. നാളെ അത് നിങ്ങള്‍ക്കെതിരെ ആകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ ചെയ്ത രീതിയില്‍ മറ്റൊരു രാജ്യവും തീവ്രവാദത്തില്‍ ഏര്‍പ്പെടുന്നില്ല. ഇത്രയും വര്‍ഷങ്ങളായി പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ കണ്ടു. മുംബൈ ഭീകരാക്രമണത്തിന് ശേഷം, ഇത്തരത്തിലുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും തിരിച്ചടിയുണ്ടാകുമെന്നും എസ്. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button