

വിദേശ വനിതയെ തിരുവനന്തപുരത്ത് ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി. നെതർലൻഡ് സ്വദേശിനിയായ സരോജിനെ ജെപ്കനെയാണ് വഴുതക്കാട്ടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 12 വർഷമായി ഇവർ തിരുവനന്തപുരത്ത് താമസിച്ചു വരുകയായിരുന്നു.
രാവിലെ പത്ത് മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കാണുന്നത്. ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചിരുന്നത്. ഈ സുഹൃത്തിന്റെ ഡ്രൈവര്‍ രാവിലെ ഇവരെ വിളിക്കാന്‍ വന്നപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്. തുടർന്ന് പൊലീസ് എത്തുകയായിരുന്നു. തിരുവനന്തപുരത്തെ വഴുതക്കാട്ടുള്ള എസ്.എഫ്.എസ് ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. മരിച്ച യുവതിയുടെ അമ്മ നെതര്‍ലാന്‍ഡ് സ്വദേശിയും അച്ഛന്‍ യുപി സ്വദേശിയുമാണെന്നാണ് വിവരം. കോവിഡ് പരിശോധനാഫലം വന്നശേഷമേ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടമടക്കമുള്ള നടപടികളിലേക്കും കടക്കൂകയുള്ളു. ശനിയാഴ്ച കോവിഡ് പരിശോധനാഫലം ലഭിച്ചേക്കും. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷമേ അറിയാനാവൂ. വ്യക്തമാവൂ.
Post Your Comments