കാസര്‍കോട്: നടിയും മോഡലുമായ ഷഹാനയെ വീട്ടില്‍ തൂങ്ങി മരിച്ചതില്‍ വിശദ പരിശോധനയുമായി പോലീസ്. എന്നാല്‍ ഷഹാനയുടെ മരണം അത്മഹത്യയാണ് എന്നാണ് പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും പോലീസ് അന്തിമമായ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. അത് കൊണ്ട് തന്നെ പോലീസ് കേസില്‍ വിശദമായ അന്വേഷണമാണ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി പോലീസ് കുടുംബാഗങ്ങളുടെ മൊഴിയെടുത്തു. ഇതോടൊപ്പം തന്നെ ഇനി ഫൊറന്‍സിക് പരിശോധന നിപ്പോര്‍ട്ട് കൂടി വരാനുണ്ട്. ഇത് കൂടി ലഭിച്ച ശേഷം മാത്രമായിരിക്കും പോലീസ് അന്തിമമായ ഒരു തീരുമാനത്തിലെത്തുന്നത്. ഇനി സുഹൃത്തുകളുടെ മൊഴി എടുക്കാനുണ്ട് എന്ന് എസിപികെ സുദര്ശന് പറഞ്ഞു.
ഷഹാന ആത്മഹത്യ ചെയ്തത് തന്നെയാണ് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എങ്കിലും ഭര്‍ത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ മാതാപിതാക്കള്‍ രംഗത്ത് എത്തിയതോടെയാണ് പോലീസ് ശാസ്ത്രീയമായ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
കോഴിക്കോട് പറമ്പില്‍ ബസാറിലെ വീട്ടില്‍ ഇന്ന് ഫോറന്‍സിക് വിദഗ്ധരെത്തി തെളിവെടുപ്പും പരിശോധനയും നടത്തി. കയര്‍ ഉപയോഗിച്ചാണ് ഷഹാന തൂങ്ങിമരിച്ചതെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ നിഗമനം. മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാന്‍ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്
Post Your Comments