കാട്ടാനക്കൂട്ടത്തെ തുരത്താന്‍ 'വിക്രമും' 'ഭരതും' പാലപ്പിള്ളിയിലേക്ക്
NewsKerala

കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ‘വിക്രമും’ ‘ഭരതും’ പാലപ്പിള്ളിയിലേക്ക്

തൃശ്ശൂര്‍: കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വിക്രമും, ഭരതും പാലപ്പിള്ളിയിലേക്ക്. കാട്ടാന ശല്യം അതിരൂക്ഷമായ ചാലക്കുടി റേഞ്ചിലെ പാലപ്പിള്ളിയിലേക്ക് കുങ്കി ആനകളെ എത്തിക്കാനൊരുങ്ങി വനംവകുപ്പ്. മുത്തങ്ങയില്‍ നിന്നുള്ള വിക്രം, ഭരത് എന്നീ കുങ്കി ആനകളെയാണ് ഇവിടെ എത്തിക്കുക. കാട്ടാനക്കൂട്ടം പതിവായി ജനവാസ മേഖലകളിലേക്കിറങ്ങുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ ഈ നീക്കം. ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ കാടുകയറ്റാനുള്ള നീക്കെമാണ് വനംവകുപ്പ് നടത്താനൊരുങ്ങുന്നത്.

Related Articles

Post Your Comments

Back to top button