DeathKerala NewsLatest NewsLocal NewsNews
സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന പി.നാരായണന് (68) അന്തരിച്ചു.

സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന പി.നാരായണന് (68) അന്തരിച്ചു. ഏറെ നാളയായി ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് മരണം. 1998 ലെ ഉപതിരഞ്ഞെടുപ്പിലാണ് നാരായണന് നിയമസഭയിലേക്ക് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 1998ലും 2001ലും വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയര്മാന്, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 5ന് വൈക്കം നഗരസഭ ശ്മശാനത്തില്‍ നടക്കും.