
ലണ്ടന്‍: മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദി ആശുപത്രിയില്‍. പോവിഡും പിന്നാലെയുണ്ടായ ന്യുമോണിയയും തുടര്‍ന്നാണ് ലളിത് മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ എക്സ്റ്റേണല്‍ ഓക്സിജന്‍ സപ്പോര്‍ട്ടിലാണ് ലളിത് മോദി കഴിയുന്നത്. മെക്സിക്കോയില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെ രണ്ട് ഡോക്ടര്‍മാരുടെ അകമ്പടിയോടെയാണ് ലളിത് മോദി എത്തിയത്.
തനിക്കൊപ്പം ലണ്ടനിലേക്ക് എത്തിയ ഡോക്ടര്‍മാരെ പരിചയപ്പെടുത്തികൊണ്ട് ലളിത് മോദി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. അവര്‍ ചെയ്ത ത്യാഗങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ്.
Post Your Comments