ഐഎസ്‌ഐ മുന്‍ തലവന്‍ അസിം മുനീര്‍ പാക് സൈനിക മേധാവി
NewsWorld

ഐഎസ്‌ഐ മുന്‍ തലവന്‍ അസിം മുനീര്‍ പാക് സൈനിക മേധാവി

ഇസ്‌ലാമബാദ്: പാക് സൈനിക മേധാവിയായി ഐഎസ്‌ഐ മുന്‍ തലവന്‍ അസിം മുനീറിനെ നിയമിച്ചു. ഈ മാസം 29ന് വിരമിക്കുന്ന നിലവിലെ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്ക് പകരമായാണ് അസിം മുനീറിനെ നിയമിച്ചിരിക്കുന്നത്.

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മേധാവി, മിലിട്ടറി ഇന്റലിജന്‍സിന്റെ തലവന്‍, നോര്‍ത്തേണ്‍ കമാന്‍ഡ് കമാന്‍ഡര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അസീമിനെ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്താക്കിയിരുന്നു. നിലവിലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നയിക്കുന്ന സര്‍ക്കാരും ഇമ്രാന്‍ ഖാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂര്‍ധന്യത്തിലെത്തി നില്‍ക്കെയാണ് സൈനിക മേധാവിയായി അസിം മുനീറിനെ നിയമിക്കന്നത്.

ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്സി) ചെയര്‍മാനായി ലഫ്. ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയെയും തിരഞ്ഞെടുത്തു. അസിം മുനീറിന്റെ നിയമനത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും നിയമനം ഭരണഘടാനുസൃതമാണെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു. ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ പിന്‍ഗാമിയാകാന്‍ ഏറ്റവും യോഗ്യതയുള്ള ആള്‍ അസിം മുനീറാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments

Back to top button