UncategorizedWorld

ട്വിറ്ററിലെ അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കണമെന്ന് ഇലോണ്‍ മസ്‌ക്കിനോട് മുന്‍ പോണ്‍താരം; പോണിനോടുള്ള വെറുപ്പല്ല കാരണമെന്ന് ലിസ ആന്‍

ട്വിറ്ററിലെ അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ മുന്‍ പോണ്‍താരം ലിസ ആന്‍. ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കി പ്ലാറ്റ്‌ഫോം വൃത്തിയാക്കണമെന്നും അവര്‍ ഇലോണ്‍ മസ്‌ക്കിനോട് ആവശ്യപ്പെട്ടു. 43 ബില്യണ്‍ പൗണ്ട് നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കാന്‍ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് പ്രശ്‌നം പരിഹരിക്കണമെന്ന് 49-കാരിയായ ലിസ ആന്‍ ശതകോടീശ്വരനോട് പറഞ്ഞത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ട്വിറ്ററില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ കണ്ടെത്താന്‍ എളുപ്പമാണെന്ന് ലിസ ആന്‍ പറയുന്നു.

അവരുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ലിസ ആന്‍ കോര്‍പോറ. താന്‍ പോണിനെതിരല്ല. എന്നാല്‍ ഇത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കാണാന്‍ കിട്ടുന്നതിനെ എതിര്‍ക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിനെ, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നിയമവിരുദ്ധമായ ഉള്ളടക്കം നല്‍കുന്ന ഏറ്റവും വലിയ വിതരണക്കാരെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ട്വിറ്ററിന്റെ അധികാരം ഏറ്റെടുക്കുമ്പോള്‍ എന്തെങ്കിലും ചെയ്യണമെന്നും ലിസ ആന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇലോണ്‍ മസ്‌ക് എന്തെങ്കിലും ഒരു ചുവട് മുന്‍പോട്ടുപോകുമെന്നും ഞങ്ങളിനി ഇത് ചെയ്യില്ലെന്ന് പറയുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. -ലിസ ആന്‍ അവരുടെ പോഡ്കാസ്റ്റില്‍ പറഞ്ഞു. സമുഹമാധ്യമങ്ങളിലെ അശ്ലീലത്തോടുള്ള എന്റെ വെറുപ്പിന് പോണുമായി ബന്ധമില്ല. പ്രായപരിധിയില്ലാത്ത ഇടത്ത് നിങ്ങള്‍ ഇത് പങ്കുവയ്ക്കുന്നവെന്നതാണ് കാര്യം.’

അഭിനയിക്കുന്നതിന് പോണ്‍ താരങ്ങള്‍ക്ക് പണം നല്‍കണമെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഇത് നല്‍കരുതെന്നുമുള്ള കാര്യവും കൂടി അവര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ 13 വയിസില്‍ താഴെയുള്ളവരെ അക്കൗണ്ട് തുടങ്ങാന്‍ ട്വിറ്റര്‍ അനുവദിക്കുന്നില്ല.

Related Articles

Back to top button