
തന്റെ കോളജിനെതിരെ വിവേചനം ആരോപിച്ച് കേസ് നല്കി മുന്‍ പോണ് താരം. കേസ് ജയിച്ചതോടെ 14 കോടിയോളം രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. തന്റെ തൊഴിലിന്റെ പേരില്‍ കോളജ് വിവേചനം കാട്ടിയെന്നാണ് നിക്കോളെ ഗില്ലിലാന്ഡ് പറയുന്നത്. 2017-ല്‍ സൗത്ത് വെസ്റ്റേണ്‍ ഒറിഗോണ്‍ കമ്മ്യൂണിറ്റി കോളജില്‍(എസ്ഡബ്ലൂഒസിസി) നിക്കി എന്നറിയപ്പെടുന്ന നിക്കോളെ നഴ്സിംഗ് പഠനത്തിന് പ്രവേശനം നേടി.
പാരാമെഡിക്കല്‍ ജീവനക്കാരിയായും മറ്റും ഇവര്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും അമ്മയെന്ന നിലയില്‍ നഴ്സിംഗ് ഏറ്റവും സൗകര്യപ്രദമായ ജോലിയായി ഇവര്‍ കണ്ടു. തുടര്‍ച്ചയായ അവഹേളവും ശത്രുതാപരമായ പഠന അന്തരീക്ഷവുമായിരുന്നു രണ്ടുവര്‍ഷത്തെ കോളജ് കാലത്തുണ്ടായിരുന്നതെന്ന് നിക്കി പറയുന്നു. മാനസികമായി ഇക്കാലയളവില്‍ തകര്‍ന്നു.
അവര്‍ ഇതിനിടെ ആത്മഹത്യാശ്രമവും നടത്തി. സാഹചര്യങ്ങളില്‍ മനംമടുത്തതോടെ എസ്ഡബ്ലൂഒസിസിക്കെതിരെ പരാതിപ്പെടാന്‍ നിക്കി തുനിഞ്ഞുവെന്ന് ബ്രിട്ടീഷ് മാധ്യമം ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. കോളജ് കരാറും ഒന്‍പതാം ചട്ടവും ലംഘിച്ചെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
ഈ ചട്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ല. എസ്ഡബ്ലൂഒസിസിയിലെ നഴ്സിംഗ് ഇന്‍സ്ട്രക്ടറും അക്കാദമിക ഉപദേഷ്ടാവും വിവേചനം കാട്ടിയെന്നാണ് കോടതിരേഖകളിലുള്ളത്. സവര്‍ണ സ്ത്രീകളുടെ തൊഴില്‍ മേഖലയാണ് നഴ്സിംഗ് എന്ന് അക്കാദമിക ഉപദേഷ്ടാവ് പറഞ്ഞതായി നിക്കിയുടെ ആരോപണത്തിലുണ്ട്.
നിലവാരമില്ലാത്ത സ്ത്രീകള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും അധികൃതര്‍ പറഞ്ഞു. നൂറുകണക്കിന് അഭിഭാഷകര്‍ തന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന് നിക്കി സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തി. ഒടുവില്‍ ബ്രാന്റണ്‍ മാര്‍ക്സ് എന്ന വക്കീലാണ് വക്കാലത്ത് എടുത്ത് വാദിച്ച് കേസ് ജയിച്ചത്.
Post Your Comments