വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി 40 പവന്റെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നാലുപേര്‍കൂടി പിടിയില്‍
NewsKeralaCrime

വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി 40 പവന്റെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നാലുപേര്‍കൂടി പിടിയില്‍

നേമം: വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നാലുപേരെക്കൂടി അറസ്റ്റ് ചെയ്തു. ചുള്ളിമാനൂര്‍ റോഡരികത്ത് വീട്ടില്‍ അല്‍ അമീന്‍, കാരയ്ക്കാമണ്ഡപം ഹസീന മന്‍സിലില്‍ ജസീം, മേരി നിവാസില്‍ ഫിലിപ്പ്, കളത്തുകാല്‍ പുത്തന്‍ വീട്ടില്‍ സനല്‍കുമാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ 29നാണ് നേമം ഇടയ്‌ക്കോട് കളത്തറക്കോണം സ്വദേശിനി പദ്മകുമാരിയെ മണലുവിള ക്ഷേത്രത്തിനു സമീപത്തുവെച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച് നാല്‍പ്പത് പവന്റെ ആഭരണങ്ങള്‍ സംഘം തട്ടിയെടുത്തുവെന്നാണ് കേസ്. ഇന്‍സ്‌പെക്ടര്‍മാരായ ധനപാലന്‍, പ്രതാപചന്ദ്രന്‍, എസ്‌ഐമാരായ വിന്‍സെന്റ്, അജീന്ദ്രകുമാര്‍, എഎസ്‌ഐ. രാജേഷ്‌കുമാര്‍, എസ്പിഒ രതീഷ്, റൂറല്‍ ഷാഡോ ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Post Your Comments

Back to top button