DeathNewsWorld

വിമാന അപകടത്തില്‍ നാല് മരണം

ഒട്ടാവ: കാനഡയില്‍ വിമാനം തകര്‍ന്നു വീണ് കൊടും കുറ്റവാളികളടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ഒന്ററിയോയ്ക്ക് അടുത്തുള്ള സിയൗക്‌സ് നഗരത്തിലാണ് അപകടം നടന്നത്. നാല് സീറ്റുള്ള എയര്‍ക്രാഫ്റ്റ് പിപ്പര്‍ പിഎ 28 ചെറോകീ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച നാല് പേരില്‍ രണ്ട് പേര്‍ തലയ്ക്ക് വില പറഞ്ഞ കൊടും കുറ്റവാളികളാണ്.

വിമാനത്തിന്റെ പൈലറ്റ് അഭിനവ് ഹാന്‍ഡ, കംലൂപ്‌സിലെ 37 കാരനായ ഡങ്കന്‍ ബെയ്‌ലി, റിച്മണ്ട് സ്വദേശി ഹാന്‍കുന്‍ ഹോംഗ്, ജീന്‍ ലാര്‍കാബ് എന്നിവരാണ് മരിച്ചത്. ഇതില്‍ ജീന്‍, ഡങ്കന്‍ എന്നിവര്‍ കൊടുംകുറ്റവാളികളായ അന്താരാഷ്ട്ര കൊലയാളികളാണ്.

കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മുന്‍പ് പട്ടാളക്കാരനായിരുന്ന ജീന്‍ ലാര്‍കാമ്പിന്റെ തലയ്ക്ക് 1,00,000 യൂഎസ് ഡോളറാണ് പോലീസ് വില പറഞ്ഞിരിക്കുന്നത്.

ഡങ്കന്‍ ബെയ്‌ലിയും കൊലപാതകം നടത്തിയതിന് ശിക്ഷ അനുഭവിക്കുന്നയാളാണ്. ഇയാളുടെ പേരില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിന് വേറെ കേസും ഉണ്ട്. കൊല്ലപ്പെട്ട നാല് പേരും തമ്മില്‍ ഏങ്ങനെയാണ് ബന്ധം എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണ് പോലീസ്.

Related Articles

Back to top button