World

അ​ന്ത​ര്‍​വാ​ഹി​നി ക​രാ​ര്‍ റ​ദ്ദാ​ക്കി; ഓ​സ്‌​ട്രേ​ലി​യ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി ഫ്രാ​ന്‍​സ്

അ​ന്ത​ര്‍​വാ​ഹി​നി ക​രാ​ര്‍ റ​ദ്ദാ​ക്കി​യ ഓ​സ്‌​ട്രേ​ലി​യ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വുമായി ഫ്രാ​ന്‍​സ്. അ​പൂ​ര്‍​വ​മാ​യ ന​ട​പ​ടി​യാ​ണ് ഇ​തെ​ന്നും എ​ന്നാ​ല്‍ അ​പൂ​ര്‍​വ​മാ​യ അ​വ​സ്ഥ​യി​ല്‍ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.യു​എ​സു​മാ​യും യു​കെ​യു​മാ​യും ചേ​ര്‍​ന്നു​ള്ള പ്ര​തി​രോ​ധ ക​രാ​ര്‍ യാ​ഥാ​ര്‍​ഥ്യ​മാ​യ​തോ​ടെ​യാ​ണ് ഓ​സ്ട്രേ​ലി​യ ഫ്രാ​ന്‍​സു​മാ​യു​ള്ള ക​രാ​റി​ല്‍ നി​ന്ന് പി​ന്നോ​ട്ടു​പോ​യ​ത്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണും ബ്ര​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണു​മാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​ത്.

പ്ര​തി​രോ​ധ ക​രാ​ര്‍ ഒ​പ്പി​ട്ട​തോ​ടെ യു​എ​സ് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ണ​വ അ​ന്ത​ര്‍​വാ​ഹി​നി ഓ​സ്ട്രേ​ലി​യ​യ്ക്ക് ല​ഭി​ക്കും. ഓ​സ്ട്രേ​ലി​യ​യ്ക്കു​വേ​ണ്ടി 12 മു​ങ്ങി​ക്ക​പ്പ​ലു​ക​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള ​ക​രാ​ര്‍ ഇ​തോ​ടെ ഫ്രാ​ന്‍​സി​നു ന​ഷ്ട​മാ​യി. പി​ന്നി​ല്‍​നി​ന്ന് ഏ​റ്റ കു​ത്താ​ണ് ക​രാ​റെ​ന്നാ​ണ് ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ലെ ​ഡ്രി​യാ​ന്‍ പ്ര​തി​ക​രി​ച്ച​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button