CrimeKerala NewsNews

ഫ്രാങ്കോ കേസ്: കോടതി പരിസരത്ത് കനത്ത സുരക്ഷ

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ ഇന്ന് വിധി പറയുന്ന കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് കനത്ത സുരക്ഷ. സുരക്ഷയ്ക്കായി ഇന്ന് നൂറോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

തിരിച്ചറിയല്‍ കാര്‍ഡ് ഇ്ല്ലാത്തവരെ കോടതി പരിസരത്ത് കയറാന്‍ അനുവദിക്കില്ല. കളക്ട്രറ്റില്‍ എത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

105 ദിവസം നീണ്ടു നിന്ന രഹസ്യ വിചാരണക്കൊടുവിലാണ് കേസില്‍ വിധി പറയുന്നത്. വിചാരണക്കായി 39 സാക്ഷികളെയും വിസ്തരിച്ചു. 83 സാക്ഷികളാണ് ആകെ ഉണ്ടായിരുന്നത്.

എന്നാല്‍ കൂറ് മാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷന്‍ പലരെയും വിസ്തരിച്ചില്ല. കേസിനായി 122 പ്രമാണങ്ങളാണ് കോടതി പരിശോധിച്ചത്. കഴിഞ്ഞ മാസം 29 ന് കോടതി വിചാരണ അവസാനിപ്പിച്ചിരുന്നു. 10 തിയതി അവസാന വാദവും പൂര്‍ത്തിയാക്കിയിരുന്നു.

Related Articles

Back to top button