CrimeKerala NewsLaw,NationalNews

ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു

കൊച്ചി: ജലന്ധര്‍ ബിഷപായിരുന്ന ഫ്രാങ്കോ മുളയക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. ഒറ്റവാക്കിലാണ് കോടതി വിധി പറഞ്ഞത്. ബിഷപ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കുന്നു എന്നാണ് കോടതി പറഞ്ഞത്. വിധി കേട്ടതിന് ശേഷം ദൈവത്തിന് സ്തൂതി എന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചത്.

കോട്ടയം കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വച്ചാണ് 2014 മുതല്‍ 2016 വരെ കന്യാസ്ത്രീയെ ഫ്രാങ്കോമുളയ്ക്കല്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നത്. 105 ദിവസം നീണ്ട് നിന്ന വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.
ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരമുപയോഗിച്ച് പീഡനം ഉള്‍പ്പടെ ഏഴ് ഗുരുതരമായ വകുപ്പുകളാണ് ഫ്രാങ്കോയ്ക്ക് എതിരെ ചുമത്തിയിരുന്നത്.

കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാര്‍, 25 കന്യാസ്ത്രികള്‍, 11 വൈദീകര്‍, രഹസ്യമൊഴിയെടുത്ത ഏഴ് മജിസ്ട്രേറ്റുമാര്‍, വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ എന്നിവരെയെല്ലം വിസ്തരിച്ചു.


83 സാക്ഷികളില്‍ 39 പേര്‍ പ്രോസിക്യൂഷന് അനുകൂലമായ നിലപാടെടുത്തു. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ. സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്. അഡ്വ. ജിതേഷ് ജെ. ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ നടപടികള്‍.

Related Articles

Back to top button