പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ്; ഗുജറാത്ത് സ്വദേശി അറസ്റ്റില്‍
NewsNationalCrime

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ്; ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

ശ്രീനഗര്‍: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ വ്യക്തി ജമ്മു കശ്മീരില്‍ അറസ്റ്റിലായി. ഗുജറാത്തുകാരനായ കിരണ്‍ പട്ടേലിനെയാണ് മാര്‍ച്ച് മൂന്നിന് ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ ഡയറക്ടറാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. ശ്രീനഗറിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡോ. കിരണ്‍ ജെ പട്ടേല്‍ എന്ന പേരില്‍ ഇയാള്‍ വെരിഫെയ്ഡ് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ട്. ബി.ജെ.പി ഗുജറാത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ്സിംഹ വഗേല അടക്കമുള്ളവര്‍ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.

Related Articles

Post Your Comments

Back to top button