CrimeKerala NewsNews

മാണി സി കാപ്പനെതിരെ വഞ്ചനാ കുറ്റം

ന്യൂഡല്‍ഹി: വഞ്ചനാ കേസില്‍ മാണി സി കാപ്പനെതിരെ സുപ്രീം കോടതി നോട്ടീസ്. കണ്ണൂര്‍ വിമാനത്താവളത്തിന് ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത കേസിലാണ് കോടതിയുടെ നടപടി. കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നടപടി. മുംബൈ വ്യവസായിയായ ദിനേശ് മേനോനാണ് ഹൈക്കോടതി ഉത്തരവിനെതിരെ ഹരജി സമര്‍പ്പിച്ചത്.

ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് നടപടിയെടുത്തത്. കാപ്പന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ തടഞ്ഞിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Related Articles

Back to top button