തട്ടിപ്പ്; മുന്‍ രഞ്ജി ക്രിക്കറ്റ് താരം അറസ്റ്റില്‍
NewsNationalSportsCrime

തട്ടിപ്പ്; മുന്‍ രഞ്ജി ക്രിക്കറ്റ് താരം അറസ്റ്റില്‍

ഹൈദരാബാദ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍. 2014 മുതല്‍ 2016 വരെ ആന്ധ്ര രഞ്ജി ക്രിക്കറ്റ് ടീമംഗമായിരുന്ന നാഗരാജു ബുദുമുരു(28) ആണ് അറസ്റ്റിലായത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ടോണിക് കമ്പനിയില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടാണ് പരാതി. മുംബൈ സൈബര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ആണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

സംസ്ഥാനത്തെ ക്രിക്കറ്റ് താരങ്ങളുടെ വളര്‍ച്ചക്കായി സ്പോണ്‍സര്‍ഷിപ്പ് ആവശ്യപ്പെട്ടാണ് കമ്പനിയെ ബന്ധപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. ക്രിക്കറ്റ് താരം റിക്കി ഭൂയിയെ സ്പോണ്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ബന്ധപ്പെട്ടത്. ഇതുപോലെ 60 കമ്പനികളില്‍ നിന്നായി മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Related Articles

Post Your Comments

Back to top button