സൗജന്യ അരി വിതരണം: മൂന്ന് മാസത്തേക്ക് കൂടി നീട്ടി
NewsNational

സൗജന്യ അരി വിതരണം: മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള സൗജന്യ അരി വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മൂന്നു മാസത്തേക്ക് കൂടി നീട്ടി. ഒരാള്‍ക്ക് അഞ്ച് കിലോ വീതം നല്‍കുന്ന അരി വിതരണം തുടരും. കേന്ദ്രമന്ത്രിസഭയാണ് ഇതു സംബന്ധിച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. ഉത്സവകാല സീസണ്‍ പരിഗണിച്ചാണ് പദ്ധതി നീട്ടിയത്.

സെപ്റ്റംബര്‍ 30 ന് പദ്ധതി അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. പദ്ധതി നടപ്പാക്കുന്നതു വഴി 45,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നത്. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കാണ് പദ്ധതി വഴി അരി ലഭ്യമാക്കുന്നത്.

Related Articles

Post Your Comments

Back to top button