
പൊയിനാച്ചി: കേരള സര്‍ക്കാരിന്റെ സുഭിക്ഷം പദ്ധതിയുമായി സഹകരിച്ച് മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്കുന്നു. 13ന് രാവിലെ 11ന് പൊയിനാച്ചി ബ്രാഞ്ചില്‍ നടക്കുന്ന പരിശീലനം മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രാഹുല്‍ ചക്രപാണി ഉദ്ഘാടനം ചെയ്യും.
സിഇഒ സണ്ണി എബ്രഹാം, ഏരിയ മാനേജര്‍ ടി.ടി. ജയകുമാര്‍, ബ്രാഞ്ച് മാനേജര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സൊസൈറ്റിയില്‍ നിന്ന് വായ്പ സൗകര്യത്തോടെ കോഴിയും കൂടും മാനദണ്ഡങ്ങള്‍ക്ക് വിധേമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ബ്രാഞ്ചില്‍ നിന്ന് ലഭിക്കും.
Post Your Comments