പതിവായി തെരുവ് നായക്ക് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, സി സി ടി വി തെളിവായി,മധ്യവയസ്‌ക്കനെ പൊക്കി.

ജബൽപുർ/ തെരുവുനായയെ പതിവായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കി വന്ന മധ്യ വയസ്‌ക്കൻ സംഭവം സി സി ടി വി ക്യാമറയിൽ കുടുങ്ങിയതോടെ അറസ്റ്റിലായി.
മധ്യപ്രദേശിലെ ജബൽപുർ ജില്ലയിലെ ബറേല സ്റ്റാർ സിറ്റിയിൽ നിന്നുള്ള അമ്പത്തിനാലുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ഉള്ളിലാക്കിയത്. നിരന്തരമായി ഒരു പെൺപട്ടിയെ ഇയാൾ ലൈംഗീകമായി പീഡിപ്പിക്കുന്ന വീഡിയോ വൈറലായതിന് പിറകെയാണ് അറസ്റ്റ് ഉണ്ടാവുന്നത്.
പെൺ പട്ടിയെ ഇയാൾ സ്ഥിരം ആഗ്രഹ നിവിർത്തിക്കായി ചൂഷണം ചെയ്യുന്നതിന്റെ വീഡിയോ സമീപത്തെ സി സി ടി വി ക്യാമറയിൽ പതിഞ്ഞതോടെയാണ് ഇയാൾ അറസ്റ്റിലായത്. ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയ വഴിയും വാട്ട്സ് ആപ് വഴിയും പ്രചരിച്ചതോടെയാണ് സംഗതി പോലീസ് അറിയുന്നത്. വീടിനു പുറത്തുള്ള പടിക്കെട്ടിലിരുന്ന് നായയെ ഇയാൾ അധിക്ഷേപിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ കണ്ടതിന് പിന്നാലെ മൃഗസംരക്ഷണ പ്രവർത്തകർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഉൾപ്പെടെ സെക്ഷൻ 377 പ്രകാരവും മൃഗങ്ങൾക്ക് എതിരായ ക്രൂരത തടയൽ നിയമപ്രകാരവും ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.