സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇ.എസ്. ബിജിമോള്‍ പുറത്ത്
KeralaNewsPolitics

സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇ.എസ്. ബിജിമോള്‍ പുറത്ത്

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇ.എസ്. ബിജിമോള്‍ പുറത്ത്. മുന്‍ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ ഇ.എസ്. ബിജിമോള്‍ അംഗമായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ബിജിമോള്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ജില്ലാ നേതൃത്വത്തിനെതിരെ ഇ.എസ്. ബിജിമോള്‍ പരസ്യമായി നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം സിപിഐ ജില്ലാ കമ്മിറ്റി അംഗമായി ബിജിമോള്‍ തുടരും. ശാന്തന്‍പാറയില്‍ നിന്നുള്ള പ്രിന്‍സ് മാത്യു, പി. പളനിവേലുമാണ് പുതിയ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാര്‍.

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ നേരത്തെ വിമര്‍ശനവുമായി ഇ.എസ്. ബിജിമോള്‍ രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയില്‍ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമര്‍ശനം.

Related Articles

Post Your Comments

Back to top button