
കണ്ണൂര്‍: പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം പാളി. പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറിയായ കുഞ്ഞികൃഷ്ണനുമായി ചര്‍ച്ചക്ക് പി. ജയരാജനെയാണ് പാര്‍ട്ടി നിയോഗിച്ചത്. പയ്യന്നൂര്‍ ഖാദി സെന്ററിലെ ജയരാജന്റെ ഓഫീസിലെ ചര്‍ച്ച പത്ത് മിനിട്ട് മാത്രമാണ് നീണ്ടു നിന്നത്.
പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണന് അറിയിച്ചു. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം സ്ഥരീകരിച്ചു. ടി.ഐ. മധുസൂധനന് എംഎല്‍എയ്ക്കെതിരെ ശക്തമായ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പി. ജയരാജന് അനുനയനീക്കം നടത്തിയത്.
രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നതായി പരാതിപ്പെടുകയും പാര്‍ട്ടിയെ തെളിവ് സഹിതം അക്കാര്യം ബോധിപ്പിക്കുകയും ചെയ്ത തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കുഞ്ഞികൃഷ്ണന്. തിരിമറിയില്‍ ആരോപണം നേരിടുന്ന പയ്യന്നൂര്‍ എംഎല്‍എ മധുസൂദനനെ പാര്‍ട്ടി ജില്ല സെക്രട്ടേറിയറ്റില്‍ നിന്നും ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പര്യാപ്തമല്ലെന്നും കൂടുതല്‍ ശക്തമായ നടപടി മധുസൂദനനെതിരെ വേണമെന്നും കുഞ്ഞികൃഷ്ണന് ആവശ്യപ്പെട്ടു.
Post Your Comments