
പയ്യന്നൂർ : പയ്യന്നൂരിലെ സിപിഎമ്മിലെ പാർട്ടി ഫണ്ട് തിരിമറി വിവാദത്തിൽ വി. കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ലന്ന് പി. ജയരാജൻ.
ഫണ്ട് തിരിമറി വിവാദത്തിൽ പൊതു പ്രവർത്തനം അവസാനിപ്പിച്ച മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി ചർച്ച നടത്തിയിട്ടില്ല എന്നും മധ്യസ്ഥ ചർച്ച നടത്തുന്ന രീതി പാർട്ടിക്ക് ഇല്ലന്ന് പി.ജയരാജൻ പറഞ്ഞു.
പാർട്ടി ഫണ്ട് തിരിമറി നടത്തി എന്ന് അരോപിച്ച് പൊതു പ്രവർത്തനം അവസാനിപ്പിച്ച കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള അനുനയ ശ്രമം പരാജയപ്പെട്ടന്ന് വാർത്തകൾ വന്നിരുന്നു.
ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് പറഞ്ഞ കുഞ്ഞികൃഷ്ണൻ കൂടുതൽ പ്രതികരിക്കാനില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.
Post Your Comments