Latest NewsLocal News
ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത പാവപ്പെട്ട കുട്ടികൾക് ഫ്യൂച്ചർടെക് ഗ്ലോബൽ എഡ്യൂക്കേഷൻ സഹായവുമായി എത്തി.

കഞ്ചിക്കോട് ജി എൽ പി എസ് സ്കൂളിൽ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തപാവപ്പെട്ട കുട്ടികൾക് ഫ്യൂച്ചർടെക് ഗ്ലോബൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ ഡയറക്ടർസ് ആയ പ്രദീഷ് ഗോകുലം, ഇക്ബാൽ. പി എന്നിവർ ചേർന്ന് ഓൺലൈൻ പഠന സൗകര്യം ഒരുക്കി. കഞ്ചിക്കോട് ജി എൽ പി സ്കൂളിലെ കാമാക്ഷി ടീച്ചർ രണ്ടു കുട്ടികൾക്ക് പഠന സൗകര്യം ആവശ്യപ്പെട്ട് ഫേസ് ബുക്കിൽ പോസ്റ്റുചെയ്ത ആവശ്യം അറിഞ്ഞ് ഫ്യൂച്ചർടെക് ഗ്ലോബൽ എഡ്യൂക്കേഷൻ സഹായവുമായി എത്തുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി, നിതക്കും, ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി നിത്യക്കുമാണ് ഫ്യൂച്ചർടെക് ഗ്ലോബൽ എഡ്യൂക്കേഷൻ സഹായം എത്തിച്ചത്. എം പി ശ്രീകണ്ഠൻ നേതൃത്വത്തിൽ ടീവി യുടെ വിതരണം നിർവഹിച്ചു.