ഒന്നര മണിക്കൂര്‍ പിന്തുണ അഭ്യര്‍ത്ഥിച്ചിച്ച് പിന്തുണയോടെയല്ല ജയിച്ചതെന്ന് പറയുന്നു: വിഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍
NewsKeralaPolitics

ഒന്നര മണിക്കൂര്‍ പിന്തുണ അഭ്യര്‍ത്ഥിച്ചിച്ച് പിന്തുണയോടെയല്ല ജയിച്ചതെന്ന് പറയുന്നു: വിഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഒന്നര മണിക്കൂര്‍ പിന്തുണ അഭ്യര്‍ത്ഥിച്ചിച്ച് പിന്തുണയോടെയല്ല ജയിച്ചതെന്ന് പറയുകയാണ് സതീശന്‍ ചെയ്യുന്നതെന്നും സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് സതീശനാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

‘തിരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂര്‍ തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ചു. പിന്നീട് ഒരു സമുദായ സംഘടനയുടേയും പിന്തുണയോടെയല്ല ജയിച്ചതെന്ന് പറഞ്ഞു.’ അദ്ദേഹം പറയുന്നു. ഒരു സമുദായത്തിന്റെയും പിന്തുണയിലല്ല വന്നതെന്ന സതീശന്റെ ഇപ്പോഴത്തെ നിലപാട് തിരുത്തണമെന്നും ഇല്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

Related Articles

Post Your Comments

Back to top button