കന്നുകാലിക്കൂട്ടത്തെ ഇടിച്ച് വന്ദേ ഭാരത് എക്സ്പ്രസ്; എന്‍ജിന്റെ മുന്‍ഭാഗം തകര്‍ന്നു
NewsNational

കന്നുകാലിക്കൂട്ടത്തെ ഇടിച്ച് വന്ദേ ഭാരത് എക്സ്പ്രസ്; എന്‍ജിന്റെ മുന്‍ഭാഗം തകര്‍ന്നു

അഹമ്മദാബാദ്: കന്നുകാലിക്കൂട്ടത്തെ ഇടിച്ച് വന്ദേ ഭാരത് എക്സ്പ്രസ് എന്‍ജിന്റെ മുന്‍ഭാഗം തകര്‍ന്നു. ഗാന്ധിനഗര്‍-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച രാവിലെ 11.20 ഓടെ മണിനഗര്‍ -വട്വ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചായിരുന്നു സംഭവം.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ റെയില്‍വേ പാളത്തിലുണ്ടായിരുന്ന കന്നുകാലി കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ നാല് പോത്തുകള്‍ ചത്തു. അപകടത്തെ തുടര്‍ന്ന് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.

Related Articles

Post Your Comments

Back to top button