
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധപതിച്ചെന്ന ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത്. ഗണേഷ് നടത്തിയത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമെന്ന് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് രഞ്ജിത്തിന്റെ മറുപടി. മന്ത്രി ആയിരുന്ന ഗണേഷിന് തെറ്റിദ്ധാരണയുണ്ട്. കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു. ഐഎഫ്എഫ്കെ നടത്തിപ്പ് മാത്രമായി അക്കാദമി അധപ്പതിച്ചെന്നായിരുന്നു ഗണേഷിന്റെ വിമര്‍ശനം
ഫെസ്റ്റിവല്‍ നടത്താനും ഫിലിം അവാര്‍ഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാദമി അധഃപതിച്ചെന്നായിരുന്നു പരാമര്‍ശം. സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവര്‍ത്തനം.അടുത്ത തലമുറക്ക് സിനിമയെ പഠിക്കാനും റിസര്‍ച്ച് ചെയ്യാനുമുള്ള സെന്ററായി നിലനില്കണമെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments