ജെഫ് ബെസോസിനെയും പിന്തള്ളി ലോകത്തെ അതിസമ്പന്നരില്‍ അദാനി രണ്ടാമന്‍
NewsBusinessWorld

ജെഫ് ബെസോസിനെയും പിന്തള്ളി ലോകത്തെ അതിസമ്പന്നരില്‍ അദാനി രണ്ടാമന്‍

ന്യൂഡല്‍ഹി: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്ത്. ആമസോണ്‍ മേധാവി ജെഫ് ബെസോസിനെയും ആഡംബര ഫാഷന്‍ ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ സഹസ്ഥാപകന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയും പിന്തള്ളിയാണ് ഗൗതം അദാനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഫോര്‍ബ്സ് മാസികയുടെ റിയല്‍ ടൈം ബില്യണേഴ്സാണ് പട്ടിക പുറത്തുവിട്ടത്.

155.7 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. കഴിഞ്ഞ മാസം അര്‍നോള്‍ട്ടിനെ പിന്തള്ളി അദാനി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 273.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ടെസ്ല, സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Related Articles

Post Your Comments

Back to top button