ബിസിനസ് ഐക്കണ്‍ പുരസ്‌കാരം രാഹുല്‍ ചക്രപാണിക്ക് സമ്മാനിച്ചു
NewsBusiness

ബിസിനസ് ഐക്കണ്‍ പുരസ്‌കാരം രാഹുല്‍ ചക്രപാണിക്ക് സമ്മാനിച്ചു

കണ്ണൂര്‍: എച്ച്ഡിഎഫ്‌സി ആമിസന്റെ ജില്ലയിലെ മികച്ച ബാങ്കിംഗ് ഇടപാടുകാരനുള്ള ബിസിനസ് ഐക്കണ്‍ പുരസ്‌കാരം റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ രാഹുല്‍ ചക്രപാണിക്ക് സമ്മാനിച്ചു. റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷന്റെ ഹെഡ് ഓഫീസിലെത്തിയാണ് ആമിസണ്‍ തളാപ്പ് ശാഖ മാനേജര്‍ പുരസ്‌കാരം സമ്മാനിച്ചത്. നേരത്തെ സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ചക്രപാണിക്ക് സാധിക്കാത്തതിനാലാണിത്.

റോയല്‍ ട്രാവന്‍കൂര്‍ എച്ച്ആര്‍ മാനേജര്‍ ജിതിന്‍ രവീന്ദ്രന്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജര്‍ വി.സി. നിഖില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Post Your Comments

Back to top button