ഷവര്‍മ കഴിച്ചു പെണ്‍കുട്ടി മരിച്ച സംഭവം: കടയ്ക്ക് ലൈസന്‍സ് ഇല്ല
NewsLife StyleHealthCrimeObituary

ഷവര്‍മ കഴിച്ചു പെണ്‍കുട്ടി മരിച്ച സംഭവം: കടയ്ക്ക് ലൈസന്‍സ് ഇല്ല

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഷവര്‍മ്മ വിറ്റ് കൂള്‍ബാറിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഇല്ല. കഴിഞ്ഞ ജനുവരിയില്‍ ഇവര്‍ ലൈസന്‍സിനായി അപേക്ഷിച്ചിരുന്നെങ്കിലും ലൈസന്‍സ് നല്‍കിയിരുന്നില്ല. വെബ് സൈറ്റിലൂടെയാണ് ഇവര്‍ അപേക്ഷ നല്‍കിയത്. വെബ് സൈറ്റിലൂടെ നല്‍കിയ അപേക്ഷ അപൂര്‍ണമായതോടെ 30 ദിവസത്തിനടകം തിരുത്തി നല്‍കണം. എന്നാല്‍ കടയുടമ ഇത് ചെയ്തിരുന്നില്ല. എന്നാല്‍ സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തില്‍ കടയുടെ മാനേജിംഗ് പാര്‍ട്ട്‌നര്‍ മംഗല്‍രു സ്വദേശി അനക്‌സ്, ഷവര്‍മ്മ മേക്കര്‍ നേപ്പാള്‍ സ്വദേശിയായ സന്ദേശ് റായി എന്നിവരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. സ്ഥാപനം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തിരുന്നു.

കണ്ണൂര്‍ കരിവളളൂരിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ ആയിരുന്നു മരണം. 31 പേരെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button