മൂത്രമൊഴിക്കാന്‍ മുട്ടിയ പെണ്‍കുട്ടികളെയും മുത്തശ്ശനെയും കെഎസ്ആര്‍ടീസി ബസില്‍ നിന്നും ഇറക്കി വിട്ടു
KeralaNewsCrime

മൂത്രമൊഴിക്കാന്‍ മുട്ടിയ പെണ്‍കുട്ടികളെയും മുത്തശ്ശനെയും കെഎസ്ആര്‍ടീസി ബസില്‍ നിന്നും ഇറക്കി വിട്ടു

തൊടുപുഴ: കെഎസ്ആര്‍ടീസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ മൂത്രമൊഴിക്കാന്‍ മുട്ടിയ പെണ്‍കുട്ടികളെയും മുത്തശ്ശനെയും റോഡില്‍ ഇറക്കി വിട്ട് ജീവനക്കാര്‍. എഴ്, പതിമൂന്ന് എന്നീ പ്രായത്തിലുള്ള പെണ്‍കുട്ടികളെയും ഇവരുടെ മുത്തച്ഛ വാസുദേവനെയുമാണ് ജീവനക്കാര്‍ റോഡില്‍ ഇറക്കി വിട്ടത്.


കൊച്ചുമകളുമായി വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. ഇതിനിടയില്‍ ഇളയ കുട്ടിക്ക് മൂത്രമൊഴിക്കാന്‍ മുട്ടി. ഇതോടെ മുത്തശ്ശന്‍ വണ്ടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ത്തില്ല എന്ന് കണ്ടക്ടര്‍ ഉറപ്പിച്ചു പറയുകയായിരുന്നു.

തൊടുപുഴ: യാത്രയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടികളെയും മുത്തച്ഛനെയും കെഎസ്ആര്‍ടിസിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഏഴും, പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികളെയും അവരുടെ മുത്തച്ഛന്‍ തേക്കാനത്ത് വീട്ടില്‍ വാസുദേവനെയുമാണ് ബസ് ജീവനക്കാര്‍ വഴിയില്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന്, കുട്ടിയ്ക്ക് അസ്വസ്ഥതയായതിനെ തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കിവിട്ട ശേഷം ബസ് ഓടിച്ചു പോവുകയായിരുന്നു.

ഈ ബസ് പോയതിന് ശേഷം വീണ്ടും 20 മിനിറ്റുകള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് മറ്റോരു ബസ് കിട്ടിയത്. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് തൊടുപുഴ ഡി.ടി.ഒ.യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button