അടിമുടി പരിഷ്‌കാരവുമായി ജി-മെയില്‍
NewsTech

അടിമുടി പരിഷ്‌കാരവുമായി ജി-മെയില്‍

ന്യൂയോര്‍ക്ക്: അടിമുടി പരിഷ്‌കാരവുമായി ജി-മെയില്‍. വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച് രൂപകല്‍പ്പന ചെയ്ത പുതിയ സംവിധാനത്തിന്റെ ഭാഗമായിട്ടാകും ഇനി ജി-മെയില്‍ പ്രവര്‍ത്തിക്കുക. നിലവില്‍ ഉപയോക്താവിന് ലഭ്യമാകുന്ന ജി-മെയിലിന്റെ ഒറിജിനല്‍ വ്യൂ മാറ്റിക്കൊണ്ടാണ് പുതിയ പരിഷ്‌കാരം. പഴയ രൂപത്തിലേക്ക് തിരികെ പോകാന്‍ കഴിയാത്തവിധം പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സ് ആണ് ജി-മെയില്‍
നിലവില്‍ വരിക.

ഈ മാസം തന്നെ ഇത് ഡിഫോള്‍ട്ട് വ്യൂ ആയി നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാറ്റ് തെരഞ്ഞെടുത്തവര്‍ക്ക് തുടര്‍ന്ന് സന്ദേശങ്ങള്‍ ലഭിക്കും. എന്നാല്‍ ഇന്റഗ്രേറ്റഡ് വ്യൂവിലായിരിക്കും ഇവ ലഭ്യമാവുക. ഇതില്‍ ജി-മെയിലിന് പുറമേ, ചാറ്റ്, സ്‌പേസസ്, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയും സജ്ജമാക്കും. വിന്‍ഡോയുടെ ഇടത് ഭാഗത്തായിരിക്കും ഇത് ക്രമീകരിക്കുക. വിവിധ സേവനങ്ങള്‍ ഒറ്റ കുടക്കീഴിലില്‍ ലഭ്യമാവുന്നത് ഉപയോക്താവിന് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ജി-മെയില്‍ മാത്രം വേണ്ടവര്‍ക്കും മറ്റു സേവനങ്ങള്‍ക്കൊപ്പം ജി-മെയില്‍ വേണ്ടവര്‍ക്കും, അവരവരുടെ ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്താനും കഴിയും. ആപ്പുകള്‍ ഉള്‍പ്പെടുത്തിയും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. വിവിധ ആപ്ലിക്കേഷനുകളിലേക്ക് സ്വിച്ച് ചെയ്ത് പോകുന്നത് ഒഴിവാക്കാന്‍ ഈ ഇന്റഗ്രേറ്റഡ് രൂപകല്‍പ്പന വഴി സാധിക്കും.

Related Articles

Post Your Comments

Back to top button