
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. തമ്പാരൂരില്നിന്ന് രാജ്ഭവനിലേക്ക് ഉദ്യോഗാര്‍ഥികളുടെ മാര്‍ച്ച്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 500-ഓളം സൈനിക ഉദ്യോഗാര്‍ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സൈനിക റിക്രൂട്ട്മെന്റിനായി കായിക ക്ഷമതാ പരീക്ഷയും വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി ഒന്നരവര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവരാണ് ഇവര്‍.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സൈനികറാലിയും കായിക ക്ഷമതാ പരീക്ഷയും വൈദ്യപരിശോധനയും നടന്നത്. ഇതില്‍ യോഗ്യത നേടിയ അയ്യായിരത്തോളം പേരാണ് സംസ്ഥാനത്തുള്ളത്. എത്രയും വേഗത്തില്‍ സൈനിക റിക്രൂട്ട്മെന്റ് പരീക്ഷ നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വിദേശത്തുനിന്നുള്ള ജോലി അവസരങ്ങള്‍ വേണ്ടെന്നുവച്ചാണ് സൈനിക സേവനത്തിനായി കാത്തിരിക്കുന്നതെന്ന് പ്രതിഷേധക്കാരില്‍ പലരും ചൂണ്ടിക്കാട്ടി. രാജ്ഭവന് മാര്‍ച്ചു പോലുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കുമ്പോള്‍ കേസിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന് ഇതിനിടെ പൊലീസ് ശ്രമിച്ചു.
Post Your Comments