യു.ഡി.എഫ് ഘോഷയാത്രയായി ജയിലിലേക്ക് പോകുന്ന കാഴ്ച്ചയാണ് വരാന്‍ പോകുന്നത്.എം സ്വരാജ്

ടൈറ്റാനിയം കേസ്, പാമോയില്‍ കേസ്, സൈന്‍ ബോര്‍ഡ് അഴിമതി എന്നിവ പോയെന്ന് കരുതരുത്, ജയിലിലേക്കുള്ള യാത്രയല്ല, യു.ഡി.എഫ് ഘോഷയാത്രയായി ജയിലിലേക്ക് പോകുന്ന കാഴ്ച്ചയാണ് വരാന്‍ പോകുന്നതെന്നും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിനുള്ള മറുപടിയായി എം സ്വരാജ് നിയമസഭയില്‍ പറഞ്ഞു.
കേരളത്തിൽ ഇടത് വിരുദ്ധ ദുഷ്ട സഖ്യം പ്രവർത്തിക്കുന്നുവെന്ന് എം സ്വരാജ് എം.എൽ.എ.ആരോപിച്ചു. ജനവിരുദ്ധ പ്രതിപക്ഷം മാത്രമല്ല അവരുടെ അസത്യജല്‍പ്പനങ്ങളെ അച്ചടി മഷി പുരട്ടിയും ദൃശ്യ ചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ അധികസമയ ജോലിചെയ്യുന്ന മാധ്യമങ്ങളും ചേർന്നാണ് ആ ദുഷ്ട സഖ്യം പ്രവർത്തിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു. അവിശ്വാസപ്രമേയം പരാജയപ്പെടുക തന്നെ ചെയ്യും. ഡല്‍ഹിയില്‍ മറ്റൊരു അവിശ്വാസ പ്രമേയം നടക്കുകയാണെന്നും സോണിയ ഗാന്ധിക്കെതിരെയാണ് ആ അവിശ്വാസം നടക്കുന്നതെന്നും അത് പാസാകാന്‍ സാധ്യതയുണ്ടെന്നും സ്വരാജ് പറഞ്ഞു. അവിശ്വാസ പ്രമേയം അവതരിപ്പിച്ച വി ഡി സതീശൻ എം.എൽ.എ സർക്കാരിനെതിരെ തീവെട്ടിക്കൊള്ള എന്ന പദം ഉപയോഗിച്ചില്ല. തീവെട്ടിക്കൊള്ള എന്ന പദം യു.ഡി.എഫിനെ ചേരൂ. യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഴിമതി ഇന്നില്ല. എൽ.ഡി.എഫും യു.ഡി.എഫും രണ്ടും രണ്ടാണെന്ന് തിരിച്ചറിഞ്ഞതിൽ നന്ദിയുണ്ടെന്നും എം സ്വരാജ് പറഞ്ഞു.