
പനജി: ഗോവയില്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കുറുമാറുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രശ്നപരിഹാരത്തിന് മുകുള്‍ വാസ്നിക്കിനെ ഹൈക്കമാന്റ് സംസ്ഥാനത്തേക്ക് അയച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ മൈക്കിള്‍ ലോബോ, മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിഗംബര്‍ കാമത്ത് എന്നിവരാണ് വിമത നീക്കം നയിക്കുന്നത്.
മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് ഇന്നലെ നീക്കിയിരുന്നു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ മൈക്കില്‍ ലോബോയും ദിഗംബര്‍ കാമത്തും ചേര്‍ന്നാണ് ഗൂഢാലോചന നടത്തുന്നതെന്ന് സംസ്ഥാനത്തിന്റെ ചുമതലുള്ള ദിനേശ് ഗുണ്ട് റാവു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ദിഗംബര്‍ കാമത്ത്, മൈക്കിള്‍ ലോബോ. ഡെലില ലോബോ, കേദാര്‍ നായിക്, രാജേഷ് ഫല്ദേശായി എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി പ്രമോന്ത് സാവന്തിന്റെ വസതിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂറുമാറ്റനിരോധന നിയമപ്രകാരമുള്ള നടപടികള്‍ ഒഴിവാകണമെങ്കില്‍ എട്ടു എംഎല്‍എമാര്‍ കൂറുമാറണം. ബജറ്റ് അവതരണത്തിനായി നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് ഇന്നലെ ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ എല്ലാവരും എത്തിയിരുന്നില്ല.
Post Your Comments