Kerala NewsLatest NewsLocal NewsNews

കണ്ണൂർ വിമാനതാവളത്തിൽ വൻ സ്വർണവേട്ട

കണ്ണൂർ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടി 17 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി രണ്ടുപേര്‍ കസ്റ്റംസിന്റെ പിടിയില്‍.കടവത്തൂര്‍ സ്വദേശി ഇസ്മായില്‍, കാസര്‍കോട് സ്വദേശി ജവാദ് യൂസഫ് എന്നിവരാണ് 2288 ഗ്രാം സ്വര്‍ണ്ണവുമായി പിടിയിലായത്.

ഒരു കോടിയിലേറെ രൂപ വില വരുന്ന സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. ഇസ്മായിൽ നിന്ന് 1312 ഗ്രാമും ജവാദി ൽ നിന്ന് 972 ഗ്രാമും സ്വർണ്ണമാണ് പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിലായിരുന്നു സ്വർണ്ണ വേട്ട.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button